വനിത ജംഗ്ഷന് സംഘടിപ്പിച്ചു
1583077
Monday, August 11, 2025 6:42 AM IST
നെടുമങ്ങാട് : ആനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട വനിതാ ജംഗ്ഷന് സംഘടിപ്പിച്ചു. ജില്ലയില്‍ ആദ്യവനിതാ ജംഗ്ഷന് നടക്കുന്ന പഞ്ചായത്താണ് ആനാട്. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുനിത, ജനപ്രതിനിധികളായ ടി.ആര്.ചിത്രലേഖ, ലീലാമ്മ, ഷൈലജ തസ്നീം, സൗമ്യമോള്‍, കവിതാറാണി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 20 കലാകാരികള്‍ അവതരിപ്പിച്ച കനല് എന്ന നാടകം നടന്നു.