മരിയൻ എൻജിനീയറിംഗ് കോളജിൽ പ്രവേശനോദ്ഘാടനം
1583251
Tuesday, August 12, 2025 3:35 AM IST
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളജിലെ പുതിയ ബിടെക് ബാച്ചിന്റെ പ്രവേശനോദ്ഘാടനം തിരുവനന്തപുരം കളക്ടർ അനുകുമാരി നിർവഹിച്ചു.
തിരുവനന്തപുരം മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് മാനേജൻ ഫാ. എ.ആർ. ജോണ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. അബ്ദുൾ നിസാർ, ഡീൻ ഡോ. എ. സാംസണ് എന്നിവർ അറുനൂറോളം കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും അഭിസംബോധന ചെയ്തു. കോളജ് ബർസാർ ഫാ. ജിം കാർവിൻ റോച്ച് നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ വർഷം മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.