സിഎസ്ഐ വെള്ളറട ഇടവകയില്‍ യുവജന വാരം
1583082
Monday, August 11, 2025 6:52 AM IST
വെള്ളറട: ദക്ഷിണ കേരള മഹയിടവക വെള്ളറട ഫോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ ഇടവകയില്‍ ഇന്നലെ യുവജനവാരത്തിനു കൊടിയേറി. ഇടവക അധ്യക്ഷനും ഡിസ്ട്രിക്ട് ചെയര്‍മാനുമായ റവ. ഡി. ആര്. ധര്‍മരാജ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
ദക്ഷിണകേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി വിജീഷ് കുറുവാട് മുഖ്യാതിഥിയായിരുന്നു. റവ. ഡോ. ബര്ബനബാസ്, സഹശുശ്രുഷകനും വെള്ളറട ഏരിയ യുവജന പ്രസ്ഥാനം കോ-ഓര്‍ഡിനേറ്ററുമായ റവ. ഷിന്റോ സ്റ്റാന്‍ലി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. യുവജന സംഘടന ശാഖ സെക്രട്ടറി പ്രിയ വി. എസ്. സ്വാഗതം ആശംസിച്ചു.
ഇടവകയിലെ ബാലജന അംഗങ്ങള്‍ ആരാധനകള്‍ക്ക് നേതൃത്വം നല്കി. ബാലജന സംഘടനയുടെ നേതൃത്വത്തില്‍ തയാറാക്കിയ 'വചനസ്മൃതി ' കൈ എഴുത്ത് പ്രതിയും പ്രകാശനം ചെയ്തു.
ഇടവക സെക്രട്ടറി ടി. ഫ്രാന്‍സിസ്, അക്കൗണ്ടന്റ് ജസ്റ്റിന് ജയകുമാര്‍, ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനം സെക്രട്ടറി അതുല്‍ ഷൈന്‍, ശാഖ വൈസ് പ്രസിഡന്റ് ടി.എസ്. അനീഷ്, ഇടവക കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിശുദ്ധ തിരുവത്താഴ ശുശ്രുഷയോടെ ആരാധന അവസാനിച്ചു. ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികള്‍ വരുന്ന ഞായര്‍ ആരാധനയോടെ കൊടിയിറങ്ങും.