കെഎസ്ആര്‍ടിസി ബസ് തടിലോറിയില്‍ ഇടിച്ച് അപകടം
1582714
Sunday, August 10, 2025 6:46 AM IST
നെയ്യാറ്റിന്‍കര: തടി ലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും മാന്പഴക്കര വഴി കാരക്കോണത്തേയ്ക്ക് പോയ ബസ് മാന്പഴക്കര കല്ലുപാലത്തിനു സമീപം തടി ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപ്രതീക്ഷിതമായ ഇടിയില്‍ മുന്‍വശത്തെ സീറ്റുകളിലും കന്പിയിലും ചെന്നിടിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ബസിന്റെ മുന്‍വശത്തെ ചില്ലു മുഴുവനും തകര്‍ന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.