എക്സൈസ് റെയ്ഡ്: 105 ലിറ്റർ കോട പിടികൂടി
1583075
Monday, August 11, 2025 6:42 AM IST
നെടുമങ്ങാട്: എക്സൈസ് റെയ്ഡിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിച്ചു. മൈലമൂട് കാഞ്ചിനട മീൻചാടി ഭാഗത്തുനിന്നാണ് കോട പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മഹേഷ്,
ഓഫീസർ ഗ്രേഡുമാരായ നജിമുദ്ദീൻ, ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.