തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി
1583249
Tuesday, August 12, 2025 3:35 AM IST
വിഴിഞ്ഞം: തട്ടു കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതു ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഫയർഫോഴ്സെത്തി പരിഹരിച്ചു. ഉച്ചക്കട ജംഗ്ഷനിലെ അശോകന്റെ ശ്രീഭദ്ര തട്ടുകടയിലാണ് ഇന്നലെ വൈകുന്നേരം ഏഴിന് ഗ്യാസ് സിലിണ്ടറർ ചേർന്നത്.
വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേനയെത്തി അപകട സ്ഥിതി ഒഴിവാക്കി. ഉച്ചക്കട - ചപ്പാത്ത് റോഡിനോടു ചേർന്നു വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന സ്ഥലവും ഇലട്രിക്സിറ്റി ഓഫീസ്, ധാരാളം കടമുറികൾ, സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നിടത്താണ് അപകടം ഉണ്ടായത്. സേന എത്തുമ്പോൾ ഗ്യാസ് ലീക്കായി പരിസരം അപകടസ്ഥിതിയിലായിരുന്നു.
ആൾക്കാരെ ഒഴിപ്പിച്ച ശേഷം സേനാംഗങ്ങൾ കടയിലേക്കു കയറി സിലിണ്ടർ ലീക്ക് അടച്ചശേഷം തുറസായ സ്ഥലത്തേക്കു മാറ്റി അപകടം ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ചു കൃഷ്ണയുടെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷാ പ്രവർത്തനം നടത്തി.