ഇംഗ്ലീഷ് എൻട്രിച്ച്മെന്റ് പ്രോഗ്രാം
1583253
Tuesday, August 12, 2025 3:35 AM IST
നെടുമങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച്മെന്റ് പ്രോഗ്രാമിന്റെ നെടുമങ്ങാട് ഉപജില്ലാതല ഉദ്ഘാടനം വേങ്കവിള രാമപുരം ഗവ. യുപിഎസിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല നിർവഹിച്ചു.
വാർഡ് മെമ്പർ എ.എസ്. ശ്രീജ അധ്യക്ഷയായി. ഇംഗ്ലീഷിലുള്ള വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനും ഇംഗ്ലീഷിലുള്ള ആശയവിനിശേഷി അനായാസകരമാക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന ഈ പദ്ധതിയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകി എല്ലാ പ്രവൃത്തി ദിനങ്ങളിലും ക്ലാസ് സമയത്തിനുംമുമ്പും ശേഷവുമാണ് അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്.
പ്രഥമാധ്യാപിക എൻ.ആർ. റാണിചിത്ര, റിസോഴ്സ് അധ്യാപിക സുമിത, വിദ്യാർഥികളായ വേദപ്രമോദ്, ശിവനന്ദ, ഹാൽവിൻസുജിത്ത് എന്നിവർ പങ്കെടുത്തു.