സമീക്ഷ ഓറിയന്റേഷൻ പരിപാടി
1583252
Tuesday, August 12, 2025 3:35 AM IST
നെടുമങ്ങാട് : കുട്ടികളുടെ വ്യക്തിത്വ വളർച്ചക്കും പ്രചോദനത്തിനുമായി "സമീക്ഷ' എന്ന പേരിൽ ഏകദിന ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
നമസ്തേ വിംഗ്സ് ടു ഫ്ലൈയുടെ ആഭിമുഖ്യത്തിൽ ശ്രീ സത്യസായി സേവാ ഓർഗനൈസേഷനും വശിഗ്ര ഹെൽത്ത് കമ്മ്യൂണിറ്റിയും സഹകരിച്ചായിരുന്നു പരിപാടി. എൻ. അജയകുമാരൻ നായർ, ജില്ലാ കോൺടാക്റ്റ് പേഴ്സൺ പ്രചോദനവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ആർ. ഗിരീഷ് കുമാർ, അഡ്വ. ഉഷ, എസ്. സാംഗേത് കമൽ എന്നിവർ പ്രസംഗിച്ചു.