നെയ്യാര്‍ മേള: പന്തലിനു കാൽനാട്ടി
1583261
Tuesday, August 12, 2025 3:35 AM IST
നെയ്യാറ്റിന്‍കര: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ പന്തല്‍ കാല്‍നാട്ടു കര്‍മം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
29 മുതൽ സെപ്തംബർ 14 വരെ ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുന്ന മേളയില്‍ ഓണാഘോഷത്തിനു പുറമേ വ്യാപാരമേള, വിവിധ സാംസ്കാരിക സാഹിത്യ പരിപാടികൾ, കലാപരിപാടികൾ എന്നിവ ഉള്‍പ്പെടുന്നു.
പന്തൽ കാൽനാട്ടു ചടങ്ങിൽ മേള വർക്കിംഗ് ചെയർമാൻ ടി. ശ്രീകുമാർ, നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർമാരായ പ്രസന്നകുമാര്‍, ഷാമില, ഐശ്വര്യ, ദീപ, നെയ്യാർ മേള ജനറൽ കൺവീനർ എം. ഷാനവാസ്, കൺവീനർ പി. ബാലചന്ദ്രൻനായർ, സംഘാടക സമിതി അംഗങ്ങളായ പി. പ്രദീപ്, ബി. മണികണ്ഠൻ, ടി. തങ്കരാജ്, പുരുഷോത്തമൻനായർ, എ.എസ്. സജി പെരുങ്കടവിള, എൻ.എസ്. ദിലീപ്, നെയ്യാറ്റിൻകര ജയചന്ദ്രൻ, രചന വേലപ്പൻനായർ, ഡോ. സന്തോഷ് കുമാർ, അഡ്വ. തലയൽ പ്രകാശ്, എസ്.കെ. ജയ കുമാര്‍ എന്നിവർ സംബന്ധിച്ചു.