വീടുകയറി ആക്രമണം; യുവാവ് പിടിയില്‍
1583088
Monday, August 11, 2025 6:53 AM IST
പേരൂര്‍ക്കട: വീടുകയറി ആക്രമണം നടത്തിയ കേ സിൽ ഒളിവിലായിരുന്നയാളെ കരമന പിടികൂടി. നേമം മായംകോട് വെള്ളംകെട്ടു വിള വീട്ടില്‍ വിഷ്ണുപ്രസാദ് (29) ആണ് പിടിയിലായത്. കരമന സ്റ്റേഷന് പരിധിയില്‍ മണക്കാട് എസ്എന്‍ആര്‍എ 134-ല്‍ ശ്രീകുമാറിന്റെ മേലേകുളച്ചിവിള വീട്ടിലായിരുന്നു ആക്രമണം.
ശ്രീകുമാറും വിഷ്ണുപ്രസാദും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കമാണ് ആക്രമണത്തിനു കാരണം. സംഭവദിവസം രണ്ടുബൈക്കുകളിലായി എത്തിയ നാലംഗസംഘം ആയുധങ്ങള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും വീടിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.
അക്രമിസംഘം എത്തിയതറിഞ്ഞ് ഇരുനിലവീടിന്റെ മുകള്നിലയിലെത്തിയ ശ്രീകുമാറും കുടുംബവും വീടു പൂട്ടി ഒളിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.