എംസിഎ അർധവാർഷിക അസംബ്ലി സമ്മേളനവും വൈദികരെ ആദരിക്കലും
1583264
Tuesday, August 12, 2025 3:35 AM IST
പിരപ്പൻകോട്: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവനന്തപുരം മേജർ അതിരൂപത അർധവാർഷിക അസംബ്ലിയും ജോണ്‍ മരിയ വിയാനി ദിനാചരണവും പിരപ്പൻകോട് സെന്റ് ജോണ്‍സ് കമ്യൂണിറ്റി ഹാളിൽ നടത്തി.
എംസിഎ മേജർ അതിരൂപത സമിതി പ്രസിഡന്റ് റെജിമോൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംസിഎ സഭാതല പ്രസിഡന്റ് ഡോ. എസ്.ആർ. ബൈജു ഉദ്ഘാടനം നിർവഹിച്ചു. മേജർ അതിരൂപത ഡയറക്ടർ ഫാ. ജോണ്സൻ പുതുവേലിൽ, മലങ്കര മെഡിക്കൽ വില്ലേജ് ഹോസ്പ്പിറ്റൽ ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത്, ജനറൽ സെക്രട്ടറി രാജുമോൻ ഏഴംകുളം. ഫാ. ജയിംസ് ചരുവിൽ, ജോണ്‍ ആരുശുമൂട്, ബൈജു പാലോട, ബെറ്റ്സി എന്നിവർ പ്രസംഗിച്ചു. തുടർന്നു പിരപ്പൻകോട് ക്ലെർജി ഹോമിൽ വിശ്രമത്തിലായിരിക്കുന്ന മുൻ വൈദികരെ ആദരിച്ചു. അർധവാർഷിക അസംബ്ലിയിൽ ഒന്‍പതു വൈദികജില്ലയുടെ റിപ്പോർട്ട് അവതരിപ്പിച്ചു ചർച്ച നടത്തി.