നിയന്ത്രണംവിട്ട ടിപ്പർ മറിഞ്ഞു
1582717
Sunday, August 10, 2025 6:46 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുക്കുന്നൂരിൽ വാഹനാപകടം. നിയന്ത്രണംവിട്ട ടിപ്പർ ലോറി ലോഡുമായി മറിഞ്ഞു. വെഞ്ഞാറമൂട്ടിൽനിന്നും വലിയകട്ടയ്ക്കാലിലേക്കു വരുന്ന വഴി മുക്കുന്നൂർ ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 2.30 നായിരുന്നു അപകടം.
എതിരെ വരുന്ന വാഹനത്തിനു സൈഡ് നൽകുന്നതിനിടെ നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു. വെഞ്ഞാറമൂട് പോ ലീസ് നടപടി സ്വീകരിച്ചു.