കേരള സ്റ്റാർട്ടപ്പ് മിഷൻ ശില്പശാല 19ന്
1583250
Tuesday, August 12, 2025 3:35 AM IST
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോണ്മെൻറുമായി (കെഎസ്സിഎസ് ടിഇ) സഹകരിച്ച് സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കുമായി ബൗദ്ധിക സ്വത്തവകാശം (ഐപി) സംബന്ധിച്ച ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
19 ന് പട്ടം കെഎസ്സിഎസ്ടിഇയിലാണ് ശില്പശാല നടത്തുന്നത്. "ബൗദ്ധിക സ്വത്തവകാശത്തിലൂടെ ബിസിനസ് സുരക്ഷ’ എന്ന വിഷയത്തിൽ കെഎസ്സിഎസ്ടിഇയുടെ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരള ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. ആശയങ്ങൾക്കും ഉത്പന്നങ്ങൾക്കും ബൗദ്ധിക സ്വത്തവകാശം നേടുന്നതിന് വിവിധ ഘട്ടങ്ങളിലായി നടത്തേണ്ട ഫയലിംഗ് മാർഗനിർദേശവും ഐപി വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ശില് പശാലയിൽ ലഭ്യമാകും. താല്പര്യമുള്ളവർക്ക് ksum.in/ ipr എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2548312.