പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1582713
Sunday, August 10, 2025 6:46 AM IST
പേരൂര്‍ക്കട: പോക്സോ കേസില്‍ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. കവടിയാര്‍ ഭഗവതി നഗര്‍ സ്ട്രീറ്റ് സി-ലെയിന്‍ ബിഎന്ആര്എ - 35ല്‍ വാടകയ്ക്കു താമസിക്കുന്ന പ്രവീണ്‍കുമാര്‍ (42) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 16 വയസുകാരിയെയാണ് പ്രതി വീട്ടിലെത്തി അപമാനിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും അവര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
എ സി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നിര്‍ദ്ദേശപ്രകാരം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, സൂരജ്, സിപിഒമാരായ ഷൈന്‍, ദീപു, ഷീല, ഉദയന്‍, അനൂപ്, സാജന്, മനോജ്, അരുണ്‍, ഡിക്സണ്‍, വൈശാഖ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.