മകൻ മരിച്ച് നാലാം നാൾ പിതാവ് മരിച്ചു
1582575
Saturday, August 9, 2025 10:38 PM IST
വെള്ളറട: മകന് മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പിതാവും അന്തരിച്ചു. നാലു ദിവസം മുന്‍പാണ് പൊന്നമ്പി വലിയ വീട്ടുവിളാകം ആര്. എസ്. നിവാസില്‍ രാഘവന് നായരുടെയും സരസ്വതി അമ്മയുടെയും മകന് സജികുമാര്‍ (40) ബംഗളൂരുവിലെ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
സജീവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിച്ച് സംസ്കാരം നടത്താനിരിക്കെയാണ് ഇന്നലെ അച്ഛൻ രാവിലെ രാഘവന് നായര്‍ (71) അന്തരിച്ചത്. ഇരുവരുടെയും സംസ്ക്കാര ചടങ്ങുകള്‍ ഇന്നലെ 11ന് വീട്ടുവളപ്പില്‍ നടന്നു.
രാഘവന് നായരുടെ ഭാര്യ സരസ്വതിയമ്മ. മക്കള്‍: പരേതനായ രാജീവ്, സജികുമാര്‍. മരുമക്കള്‍: അരുണിമ കെ. നായര്‍, രജനി. സജികുമാറിന്റെ ഭാര്യ രജനി, മക്കള്‍: സ്വാതി കൃഷ്ണ, രേധകൃഷ്ണ. സഞ്ചയനം. വെള്ളി രാവിലെ ഒന്‍പതിന്.