മാതാ-പിതാക്കളെ മര്‍ദിച്ച കേസിൽ മകന് അറസ്റ്റില്‍
1582703
Sunday, August 10, 2025 6:36 AM IST
വലിയതുറ: ലഹരിക്കടിമയായ മകന് മാതാപിതാക്കളെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു വലിയതുറ വേപ്പിന്മൂട് കര്‍മ്മല മാതാ കുരിശടിക്കു സമീപം ജഗനെ (27) വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
മകന് നിരന്തരം അക്രമിക്കുകയാണെന്നു കാണിച്ച് മാതാപിതാക്കള്‍ വലിയതുറ പോലീസില്‍ നില്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മദ്യലഹരിയിലായിരുന്ന ജഗന് 56 കാരനായ പിതാവിനെയും 51 കാരിയായ അമ്മയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയും പിതാവിനെ അക്രമിക്കുന്നത് തടയാനെത്തിയ അമ്മയെയും ഇയാള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കാപ്പ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ജഗനെതിരേ നിരവധി മോഷണ കേസുകളുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.