ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ടു : യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു പവന് സ്വര്‍ണാഭരണം കവര്‍ന്നു
1582706
Sunday, August 10, 2025 6:36 AM IST
വെഞ്ഞാറമൂട്: ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടു പോയി മൂന്നു പവന് സ്വര്‍ണാഭരണം കവര്‍ന്നു.
വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെയാണ് അഞ്ചംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോവുകയും വഴിമധ്യേ നഗ്നനാക്കി ഫോട്ടോയെടുക്കുകയും സ്വര്‍ണാഭരണം കവരുകയും കിലോമീറ്ററുകള്‍ അകലെ വനമേഖലയോടു ചേര്‍ന്നുള്ള ഭരതന്നൂരില്‍ ഇറക്കി വിടുകയും ചെയ്തത്.
തുടര്‍ന്നു യുവാവു നാട്ടിലെത്തിയശേഷം വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി. ആദ്യം ഡേറ്റിംഗ് ആപ്പിനെ കുറിച്ചൊക്കെ മറച്ചുവച്ചു തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നു എന്നു മാത്രമാണു പരാതി നല്‍കിയത്.
പരാതിയില്‍ സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനു പിന്നിലെ കഥകള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്നു പോലീസ് സംഭവത്തില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിച്ച് സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.