ആണ്ടുനേർച്ചക്കു തുടക്കമായി
1582707
Sunday, August 10, 2025 6:36 AM IST
തിരുവനന്തപുരം: പൂവച്ചൽ ടൗണ്‍ മുസ്ലിം ജമാഅത്ത് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മർഹൂം അസൈദ് ഹൈദ്രോസ് കോയ തങ്ങളുപ്പാപ്പയുടെ 83-ാമത് ആണ്ടുനേർച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ജമാഅത്ത് പ്രസിഡന്റ് എം. അബ്ദുൽ കലാം ഹാജി കൊടിയേറ്റി. 16 വരെ വിവിധ പരിപാടികളോടെ ആണ്ടുനേർച്ച ചടങ്ങുകൾ നീളും.
ഈ മാസം 12 മുതൽ 14 വരെ മതപ്രഭാഷണ പരന്പര. 12, 13 തീയതികളിൽ ഷമീർ ദാരിമി കൊല്ലവും 14ന് ആബിദ് ഹുദവി തച്ചണ്ണയും പ്രഭാഷണം നടത്തും. ആണ്ടുനേർച്ച ദിവസമായ 15 നു രാത്രി ഏഴിനു കൂട്ട സിയാറത്തും ദുആയും ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അൽ ഖാഷിഫി നേതൃത്വം നൽകും.
രാത്രി 9.30 മുതൽ ജ്ഞനപ്പുകഴ്ചി പാടലും പതിനാറിനു രാവിലെ ഏഴിന് അന്നദാനത്തോടുകൂടി പരിപാടികൾ അവസാനിക്കുമെന്നു ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ കലാം ഹാജിയും ജനറൽ സെക്രട്ടറി ഷമീർ പൂവച്ചലും അഭ്യർഥിച്ചു.