ക്വിറ്റിന്ത്യാ ദിനാചരണം സംഘടിപ്പിച്ചു
1582708
Sunday, August 10, 2025 6:36 AM IST
തിരുവനന്തപുരം: ക്വിറ്റിന്ത്യദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും, കോൺഗ്രസ് -എസ് ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാളയംരക്തസാക്ഷി മണ്ഡപത്തിലേക്ക് യുവതാ മുന്നേറ്റ റാലി സംഘടിപ്പിപ്പിച്ചു.
കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പാളയം രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് ജി.ആർ. രാജിവ് കുമാർ അധ്യക്ഷ വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കിളിമാനൂർ പ്രസന്നകുമാർ, ടി.എസ്. രഘുനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ. ജനാർദനൻ നായർ, ട്രഷറർ ബാബുജി, കരകുളം അജിത്ത്, വട്ടവിള വിജയകുമാർ, ശാന്തിവിള രാധാകൃഷ്ണൻ, ആറ്റിങ്ങൽ വിജയകുമാർ, രവീന്ദ്രൻ നായർ പുഷ്പാംഗദൻ, മുല്ലരികോണം അനിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പട്ടം കൃഷ്ണകുമാർ സ്വാഗതവും ആർ. രാഹുൽ നന്ദിയും പറഞ്ഞു.