പോലീസുകാരെ ആക്രമിച്ച കേസ്: വനിതയുൾപ്പെടെ നാലുപേർ അറസ്റ്റിൽ
1582711
Sunday, August 10, 2025 6:46 AM IST
നെടുമങ്ങാട്: പതിനൊന്നാം കല്ലിലെ പെട്രോൾപമ്പിൽ വെള്ളിയാഴ്ച രാത്രി കാറിൽ എത്തിയ അഞ്ചംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സംഭവത്തിൽ വനിതയുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തിയപ്പോൾ കടന്നുകളഞ്ഞസംഘത്തെ പിന്നീട് നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്നും പിടികൂടുകയായിരുന്നു. ഈ സമയം രണ്ടു പോലീസുകാരെയും സംഘം ഇവർ ആക്രമിച്ചു.
എഎസ്ഐ ഷാഫി, പോലീസുകാരൻ അഭിലാഷ് എന്നിവർക്കു ചെറിയ പരിക്ക് പറ്റി. തുടർന്ന് നെടുമങ്ങാടു നിന്നും കൂടുതൽ പോലീസെത്തി നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.
അരുവിക്കര സ്വദേശിയായ അനിത, മഞ്ച സ്വദേശി ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരെയാണ് പിടികൂടിയത്. പ്രതികൾക്കു തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്. ലഹരികടത്തുന്നതിലെ പ്രധാനകണ്ണിയാണ് അനിത.