"കൗമാരം സംഘർഷങ്ങൾക്കപ്പുറം’ സംഘാടക സമിതിയായി
1579953
Wednesday, July 30, 2025 5:43 AM IST
പുലാമന്തോൾ : വർത്തമാനകാലത്ത് കൗമാരക്കാർ നേരിടുന്ന വിവിധ സംഘർഷങ്ങൾക്ക്ശാസ്ത്രീയമായ ഇടപെടൽ ലക്ഷ്യമിട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലയിൽ സംഘടിപ്പിക്കുന്ന "കൗമാരം സംഘർഷങ്ങൾക്കപ്പുറം’ ജനകീയ കാന്പയിന്റെ താലൂക്ക്തല സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ കാന്പയിൻ സംഘടിപ്പിക്കുന്നത്. പുലാമന്തോൾ പഞ്ചായത്തിലെ പാലൂർ എൽപി സ്കൂളിൽ നടത്തിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വേണുപാലൂർ അധ്യക്ഷത വഹിച്ചു.
പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എൻ. സ്മിത ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉമ്മുസൽമ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സാവിത്രി, പരിഷത്ത് മേഖലാ സെക്രട്ടറി എ.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ : ഡോ. എം.പി. നാരായണനുണ്ണി (ചെയർമാൻ), പി.ജി. സാഗരൻ, കെ.എം. നിമ്മി, സി. രവീന്ദ്രനാഥ്, ടി.പി. വനജ, അനിയൻ പുളിക്കീഴ് (വൈസ് ചെയർമാൻ), സി. വിജേഷ് (കണ്‍വീനർ), പി.കെ. ഹക്കീം, കെ.ആർ. ഹൈമ, സി. രജിത, എൻ. മണിലാൽ (ജോയിന്റ് കണ്‍വീനർ).