മഴയിൽ മരം കടപുഴകി വീട് തകർന്നു
1579445
Monday, July 28, 2025 5:35 AM IST
എടക്കര: കനത്ത മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഗൃഹനാഥനും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്തുകൽ കോടാലിപൊയിലിലെ പടിപ്പുര മുഹമ്മദിന്റെ വീടാണ് തേക്ക് മരം വീണ് തകർന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
ഉറങ്ങിക്കിടക്കുന്പോൾ ഇവരുടെ ദേഹത്തേക്ക് കിടപ്പുമുറിയുടെ ഓടുകൾ പൊട്ടി വീണങ്കെിലും മുഹമ്മദും ഭാര്യ കദീജയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് മണ്ണിൽ കുതിർന്ന തേക്കുമരം കടപുഴകി വീടിനുമേൽ പതിക്കുകയായിരുന്നു. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്തിറങ്ങിയത്.