നവീകരിച്ച പെരിന്തൽമണ്ണ ടൗണ്‍ഹാൾ തുറന്നു
1579757
Tuesday, July 29, 2025 8:07 AM IST
പെരിന്തൽമണ്ണ : പാർപ്പിട രംഗത്തും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലും പെരിന്തൽമണ്ണ നഗരസഭയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
പെരിന്തൽമണ്ണ നഗരസഭ ആധുനികരീതിയിൽ പുനർനിർമിച്ച ടൗണ്‍ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ നിർമാർജനം പൂർണതോതിൽ വിജയിക്കണമെങ്കിൽ ജനങ്ങളുടെ മനോഭാവത്തിൽ സാരമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർപ്പിട രംഗത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം 1200 വീടുകളും 400 ഫ്ളാറ്റ് ഭവന സൗകര്യവും പെരിന്തൽമണ്ണ നഗരസഭ നിർമിച്ചു നൽകി. ഇത് മികച്ച പ്രവർത്തനമാണ്. നഗരസഭയിലെ എല്ലാ വീടുകളിലും ഹിരിതകർമ സേനയെത്തി മാലിന്യം ശേഖരിക്കുന്നുവെന്നതും മാലിന്യ സംസ്കരണ പ്ലാന്റ് പെരിന്തൽമണ്ണക്ക് സ്വന്തമായുണ്ട് എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി. ഷാജി പ്രസംഗിച്ചു.