പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്ര സഹായം വേണം: സമ്മേളനം
1579450
Monday, July 28, 2025 5:35 AM IST
എടക്കര: പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ സാന്പത്തിക സഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം എടക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വഴിക്കടവിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു. പി.പി. ഹംസ അധ്യക്ഷനായിരുന്നു.
ജില്ലാ ജോയിന്റ് സെക്രട്ടറി സേതുനാഥ് സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി കണ്ണിയൻ അബ്ദുൾകരീം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ലോക കേരളസഭാംഗം വിൽസണ് എടക്കര, സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, വഴിക്കടവ് ലോക്കൽ സെക്രട്ടറി എം.ടി. അലി, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് മേലേതിൽ, അബൂ പൂക്കോട്ടുംപാടം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.ടി. വർഗീസ് (പ്രസിഡന്റ്), കണ്ണിയൻ അബ്ദുൾ കരീം (സെക്രട്ടറി), ജോസ് ആന്റണി (ട്രഷറർ).