വനപാലകർ ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
1580102
Thursday, July 31, 2025 5:46 AM IST
നിലന്പൂർ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലന്പൂർ നോർത്ത് ഡിവിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അവകാശ സംരക്ഷണ മാർച്ചിന്റെ ഭാഗമായാണ് പ്രതിഷേധ സമരം നടത്തിയത്.
നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നിലന്പൂർ നോർത്ത് ഡിവിഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. പുതുതായി രൂപീകരിച്ച ആർആർടികളിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരെ നിയമിച്ചപ്പോൾ നഷ്ടമായ എസ്എഫ്ഒ തസ്തികകൾ പുന:സ്ഥാപിക്കുക, നിർത്തിവച്ച ബിഎഫ്ഒ പ്രമോഷൻ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ. രമേശൻ അധ്യക്ഷത വഹിച്ചു.
സി. വിഷ്ണുദാസ് മുഖ്യപ്രഭാഷണം നടത്തി. പി.എം. ശ്രീജിത്ത്,ജയന്ത്കുമാർ, പി. പ്രമോദ് കുമാർ, പി. മുഹമ്മദ് ഫൈസൽ, പി. അബ്ദുൾ കരീം, കെ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.