ടി.വി. ഉണ്ണികൃഷ്ണന് സ്വീകരണം നൽകി
1580101
Thursday, July 31, 2025 5:46 AM IST
താഴെക്കോട് :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.വി. ഉണ്ണികൃഷ്ണൻ വെട്ടത്തൂരിന് താഴെക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എ.കെ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിക്കുകയും ബാങ്ക് വക ഉപഹാരം നൽകുകയും ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് നാലകത്ത് ഹംസ മുഖ്യപ്രഭാഷണം നടത്തി.
എൻ. ബഷീർ, പുലിക്കട മുഹമ്മദാലി എന്ന മണി, കെ. ശങ്കുണ്ണി, കെ.കെ. ഉമ്മർ ഫാറൂഖ്, കെ. ജുമൈല, എം. അനീസ്, ടി. നഫീസ, ഒ. മൈമൂന, മുഹമ്മദ് അൻവർ, പി. മുഹമ്മദലി ശിഹാബ്, എം.പി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.