പനന്പിലാവ് പാലത്തിന് അഞ്ച് കോടി അനുവദിച്ചു
1579955
Wednesday, July 30, 2025 5:43 AM IST
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ പനന്പിലാവ് പാലത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി പി.കെ. ബഷീർ എംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. കോഴിക്കോട് ജില്ലയിലെ തിരുവന്പാടി മണ്ഡലവുമായി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പാലം ഏറനാട് മണ്ഡലത്തിൽ ഉൾപ്പെട്ടതാണ്.
നേരത്തെ പനന്പിലാവ് വാർഡിൽ ഇരുന്നക്കുഴി റോഡിന് 15 ലക്ഷം രൂപ ഫണ്ട് നൽകി നിർമാണം പൂർത്തിയാക്കിയ ശേഷം പനന്പിലാവ് പാലത്തിന് അഞ്ച് കോടി രൂപ അനുവദിക്കാൻ മുൻകൈയെടുത്ത എംഎൽഎയോട് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിജോ ആന്റണി നന്ദി അറിയിച്ചു.