യുവജനങ്ങളുടെ പ്രാധാന്യം വിളിച്ചോതി അന്താരാഷ്ട്ര യൂത്ത്ദിനം
1580104
Thursday, July 31, 2025 5:46 AM IST
പെരിന്തൽമണ്ണ: യുവജനങ്ങളുടെ പ്രാധാന്യം വിളിച്ചോതി പെരിന്തൽമണ്ണ അൽശിഫ കോളജ് ഓഫ് നഴ്സിംഗിൽ അന്താരാഷ്ട്ര യൂത്ത്ദിനം ആഘോഷിച്ചു. കോളജിലെ എൻഎസ്എസ്, ആർആർസി, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ന്ധഫാക്ട്സ് ഫിയസ്റ്റ സീസണ് 2ന്ധ എന്ന പേരിൽ അഖില കേരളാ കോളജ്തല ക്വിസ് മത്സരവും ന്ധയുവശബ്ദം സീസണ് 2ന്ധ എന്ന പേരിൽ പ്രസംഗ മത്സരവും നടത്തി. എച്ച്ഐവി അവബോധം, കൗമാര ആരോഗ്യ പരിചരണം എന്നിവയായിരുന്നു ക്വിസ് മത്സരത്തിന്റെ വിഷയം.
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 33 കോളജുകൾ മത്സരങ്ങളിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി. പ്രസംഗ മത്സരത്തിലെ വിജയികൾക്ക്
സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്വിസ് മത്സരത്തിൽഅൽ ശിഫ കോളജ് ഓഫ് നഴ്സിംഗിലെ ഫിദ ഫാത്തിമയും നിദഫാത്തിമയും ഒന്നാം സമ്മാനം നേടി. സെന്റ് മേരീസ് കോളജിലെ ആൻലിൻ ജോഷിയും ഫാത്തിമ നസ്രിനും രണ്ടാം സ്ഥാനം നേടി. അൽശിഫ കോളജ് ഓഫ് ഫാർമസിയിലെ പി.എസ്. ഷിഫ്ന, സി.കെ. ഷമ്മ എന്നിവർക്കാണ് മൂന്നാംസ്ഥാനം.
പ്രസംഗ മത്സരത്തിൽ പികഐം സ്കൂൾ ഓഫ് നഴ്സിംഗിലെ ആദിത്യ ബിനോയി ഒന്നാം സ്ഥാനം നേടി. അൽശിഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പി. അമൽ ജാസിന് രണ്ടും ഇതേ കോളജിലെ അബ്ദുൾ ബാസിത് മൂന്നാം സ്ഥാനവും നേടി. വൈസ് പ്രിൻസിപ്പൽ ജാൻസൻ മാത്യു ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
ഷിഫ മെഡി കെയർ ട്രസ്റ്റ് സെക്രട്ടറി കെ.ടി. അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. പ്രഫ. പി. തമിഴ് സെൽവി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിസ് ജോർജ്, അസിസ്റ്റന്റ് പ്രഫ. പി.എ. ആൻസി, ലക്ചറർ കെ. സിൻഷ, അസിസ്റ്റന്റ് പ്രഫ. ശശിരേഖ എന്നിവർ നേതൃത്വം നൽകി.