കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1579527
Monday, July 28, 2025 10:27 PM IST
എടപ്പാൾ:അയിലക്കാട് അയിനിചിറയിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിരൂർ കൂട്ടായി കോതപറന്പ് സ്വദേശി മഞ്ഞപ്രയകത്ത് മുഹമ്മദ് ഖൈസി (39) ന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഖൈസ് ഉൾപ്പടെയുള്ള ആറംഗ സഘം കുളിക്കാനായി അയിനിചിറയിൽ എത്തിയത്. നീന്തുന്നതിനിടെ മുഹമ്മദ് ഖൈസിനെ കാണാതാവുകയായിരുന്നു. രാത്രി 12.45ലോടെ സ്കൂബ സംഘം തെരച്ചിൽ നിർത്തിയിരുന്നു.
അതിനു ശേഷം നാട്ടുകാർ നടത്തിയ തെരച്ചിലിൽ അവർ കുളിക്കാൻ ഇറങ്ങിയ ഭാഗത്തു നിന്ന് രാത്രി ഒന്നര മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.