കടുവാ ദിനം ആചരിച്ചു
1579949
Wednesday, July 30, 2025 5:40 AM IST
മക്കരപ്പറന്പ്: മക്കരപ്പറന്പ് ജിവിഎച്ച്എസ്എസിലെ ഫോറസ്ട്രി ക്ലബ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചു. ലോകത്തിലെ വിവിധതരം കടുവകൾ, കടുവകളുടെ പാരിസ്ഥിതിക പ്രാധാന്യം, കടുവകളുടെ കണക്കെടുപ്പ് നടത്തുന്ന വിധം തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
പെരിയാർ കടുവാ സങ്കേതത്തിലെ വൈൽഡ് ലൈഫ് മുൻ അസിസ്റ്റന്റും ബയോളജി അധ്യാപകനുമായ പ്രമോദ് പാറക്കുഴിയിൽ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.പി. ഹസീന അധ്യക്ഷത വഹിച്ചു. പി. വിശ്വനാഥൻ പ്രസംഗിച്ചു. ഫോറസ്ട്രി ക്ലബ് അംഗങ്ങൾ പങ്കെടുത്തു.