ട്രോമാ കെയർ രണ്ടാംഘട്ട പരിശീലനം നടത്തി
1579749
Tuesday, July 29, 2025 8:07 AM IST
പെരിന്തൽമണ്ണ: ദുരന്തരക്ഷാപ്രവർത്തനങ്ങളിൽ ഇടപെടുന്ന ജില്ലാ ട്രോമാ കെയറിന്റെ രണ്ടാംഘട്ട പരിശീലനം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ നടത്തി. വിവിധ സ്റ്റേഷൻ യൂണിറ്റ് പരിധികളിൽ നിന്നായി 80 പേർ പങ്കെടുത്തു.
പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ച് പരിശീലന ക്ലാസെടുത്തു. മുഹമ്മദ് ബഷീർ (എഎംവിഐ പെരിന്തൽമണ്ണ), അബ്ദുൾ സലീം (റിട്ടയേർഡ് ഫയർ ഓഫീസർ പെരിന്തൽമണ്ണ) എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഡെപ്യൂട്ടി ലീഡർ സുമേഷ് വലന്പൂർ, പ്രസിഡന്റ് യാസർ എരവിമംഗലം, റഹീസ് കുറ്റിരി എന്നിവർ പ്രസംഗിച്ചു.