കാറ്റും മഴയും: വീടുകൾക്ക് നാശനഷ്ടം
1579094
Sunday, July 27, 2025 5:12 AM IST
മഞ്ചേരി: വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏറനാട് താലൂക്കിലെ വിവിധ വില്ലേജുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. ആനക്കയം വില്ലേജിൽ പെരിന്പലം വെറ്റിലപ്പാറ പുളിക്കത്തൊടി അബുബക്കറിന്റെ വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ കരുവാൻചോല ചക്കിയുടെ വീടിനു മുകളിൽ മരം വീണു. പാണ്ടിക്കാട് വില്ലേജിൽ മുണ്ടരക്കോട് സുലൈഖയുടെ വീടിനു മുകളിലും മരം വീണ് ഭാഗിക നാശനഷ്ടങ്ങൾ സംഭവിച്ചു.
നിലന്പൂർ: അകന്പാടത്ത് വീടിന് മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. രണ്ട് മുറികളും അടുക്കളയും ഉൾപ്പെടെ തകർന്നു. അകന്പാടം തിരുവാലി കളരിക്കൽ പുഷ്പദാസിന്റെ വീടിന് മുകളിലേക്കാണ് പുലർച്ചെ രണ്ടോടെ തേക്ക് വീണത്.
പുഷ്പദാസിന്റെ മകൻ അബിൻ ദാസിന് ചെറിയ പരിക്കുണ്ട്. ഓടു മേഞ്ഞ വീടിന് മുകളിലേക്ക് തേക്കുമരം വീണതോടെ മേൽക്കൂര പൂർണമായും തകർന്നു. മേഖലയിൽ കനത്ത മഴയും കാറ്റുമുണ്ട്.