വായന മത്സരം നടത്തി
1579748
Tuesday, July 29, 2025 8:07 AM IST
മങ്കട : ജില്ലാ ലൈബ്രറി കൗണ്‍സിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന വായന മത്സരത്തിന്റെ ഗ്രന്ഥശാല തലം പരിപാടി മങ്കട പബ്ലിക് ലൈബ്രറിയിൽ നടത്തി. ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
കെ. മുഹമ്മദാലി അധ്യക്ഷനായിരുന്നു. ഐ. വിദ്യ, എ. അഞ്ജു, ജാസ്മിൻ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പി. ഗോപാലൻ, വിനോദ് മങ്കട, എം.കെ. പ്രീത, ബി. സംഗീത, വാസുദേവൻ നെല്ലാംകോട്, സി. ദിവ്യ, നജ്ന മച്ചിങ്ങൽ, കെ. ഷൈജി, പി. ജ്യോതി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി.