പെരിന്തൽമണ്ണയിൽ ഡിപ്ലോമാറ്റിക് റോഡ് ഉദ്ഘാടനം ചെയ്തു
1580098
Thursday, July 31, 2025 5:46 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ആധുനികരീതിയിൽ നിർമിച്ച ഡിപ്ലോമാറ്റിക് റോഡ് (പോലീസ് സ്റ്റേഷൻ -കോടതി റോഡ്) ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
തൊണ്ടി മുതൽ വാഹനങ്ങൾ കുന്നുകൂടി വർഷങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന പ്രദേശം ഉൾപ്പെടുന്ന റോഡ് 49 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നവീകരിച്ചത്. വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ,
കൗണ്‍സിലർമാർ, സബ് കളക്ടർ അപൂർവ ത്രിപാഠി,പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്, സിഐ സുമേഷ് സുധാകരൻ, ബാർ കൗണ്‍സിൽ അംഗങ്ങൾ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ പി.ടി.എസ്. മൂസു,കെ. സുബ്രഹ്മണ്യൻ, സലാം, അബ്ബാസ്, ഹെൽത്ത്് ഇൻസ്പെക്ടർ റഫീഖ്, പിഎച്ച്ഐമാരായ ടി. രാജീവൻ, ഡീനു, ഫൈസൽ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.