കേരള ബാങ്കിന് ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞില്ല : വി.എസ്. ജോയ്
1580099
Thursday, July 31, 2025 5:46 AM IST
മലപ്പുറം:കേരള ബാങ്ക് ജീവനക്കാരോട് ബാങ്ക് അധികൃതരും സർക്കാരും തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പാലക്കാട് റീജിയണ്‍ ബാങ്കിന്റെ മലപ്പുറം ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ധർണ ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് രൂപീകരിച്ച് ആറ് വർഷമായിട്ടും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അസംതൃപ്തരായ സംഘങ്ങളെയും ഇടപാടുകാരെയും ജീവനക്കാരെയും സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ഗൂഢ പദ്ധതികൾ മാത്രം നടപ്പാക്കുന്ന ഒരു സംവിധാനമായി കേരളാ ബാങ്ക് മാറി യെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ ഭാരവാഹികളായ ഒ.പി. ഷരീഫ്, ഗിരീഷ് ബാബു, അബ്ദുൾ റഹ്മാൻ, രമ്യ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഷാഫി, ഗിരീഷ് ബാബു തടത്തിൽ, യേശുദാസ്, കർണൻ, കെ. അബ്ദുളള, അബ്ദുൾ റസാഖ്, യു. പ്രദീപ് എന്നിവർ പ്രസംഗിച്ചു.