ചീനിമരം കടപുഴകി വീണ് നാല് മണിക്കൂർ ഗതാഗതം തടസപ്പെട്ടു
1579448
Monday, July 28, 2025 5:35 AM IST
നിലന്പൂർ: മന്പാട് - മേപ്പാടം - വണ്ടൂർ റോഡിൽ കൂറ്റൻ ചീനിമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ചീനിമരം കടപുഴകി റോഡിലേക്ക് വീണത്. വനം ദ്രുത കർമസേന. സന്നദ്ധ സംഘടനയായ ഇആർഎഫ്, നാട്ടുകാർ എന്നിവർ ചേർന്നാണ് നാല് മണിക്കൂർ നീണ്ട ശ്രമത്തിൽ മരത്തിന്റെ കൊന്പുകൾ മുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.
രാവിലെ 11 മണിയോടെയാണ് ഗതാഗതം പുനരാംഭിക്കാനായത്. മണിക്കൂറോളം ഗതാഗതം തടസപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. ബസുകൾ ഉൾപ്പെടെ നൂറുക്കണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡാണിത്. കനത്ത മഴയെ തുടർന്ന് മന്പാട് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്.