ബാത്ത്റൂമിന്റെ മുകളിലേക്ക് കാട്ടാന റബർ മരം തള്ളിയിട്ടു
1579446
Monday, July 28, 2025 5:35 AM IST
കരുവാരക്കുണ്ട്: കൽക്കുണ്ട് ആർത്തലക്കുന്നിൽ ഭീതി പരത്തി കാട്ടാന. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ആർത്തലക്കുന്നിലെ ബാലസുബ്രഹ്മണ്യന്റെ വീടിന്റെ ബാത്ത് റൂമിന്റെ മുകളിലേക്ക് റബർമരം തള്ളിയിട്ടു. ഇതേത്തുടർന്ന് ബാത്ത് റൂമിന് കേടുപാടുകൾ സംഭവിച്ചു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ ബാലസുബ്രമണ്യൻ കാട്ടാനയുടെ മുന്നിലകപ്പെട്ടെങ്കിലും പരിസരവാസികളുടെ സഹായത്തോടെ കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തി.
പ്രദേശത്ത് കാട്ടാന വൻ കൃഷി നാശവും വരുത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി പരത്തുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ വനാതിർത്തികളിൽ സൗരോർജ വേലി നിർമിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.