ഗൃഹനാഥൻ വയലിൽ മരിച്ച നിലയിൽ
1579528
Monday, July 28, 2025 10:27 PM IST
മഞ്ചേരി: ഗൃഹനാഥനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പനച്ചി പൂച്ചേങ്ങൽ കാരക്കരക്കണ്ടി വെള്ളാരംപാറ ഉമ്മർ കോയ (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ന് വീടിന്റെ സമീപത്തുള്ള മൂഴിപ്പാടത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി മീൻ പിടിക്കുന്നതിനായി വലയുമായി വയലിൽ പോയിരുന്നു.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണതാണെന്നാണ് കരുതുന്നത്. രാവിലെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പൂച്ചേങ്ങൽ ജുമുഅത്ത് മസ്ജിദിൽ ഖബറടക്കി.
ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, ആയിശ, ആമിന, ഖദീജ, സുലൈഖ, ഷഹർബാനു, അനസ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആമിന, ഖദീജ.