അൽഫോൻസ്ഗിരി പള്ളി തിരുനാൾ ഇന്ന് സമാപിക്കും
1579451
Monday, July 28, 2025 5:35 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് അൽഫോൻസ് ഗിരിയിലെ സെന്റ് അൽഫോൻസ ദേവാലയത്തിൽ ഒന്പത് ദിവസമായി ആഘോഷിച്ചു വരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നവനാൾ നൊവേനക്കും തിരുനാളാഘോഷത്തിനും ഇന്ന് സമാപനം. രാവിലെ 6.30ന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന.
അൽഫോൻസ് ഗിരി കുരിശുപള്ളിയിൽ വൈകുന്നേരം നാലിന്് ജപമാല, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, വചന സന്ദേശം, തുടർന്ന് നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. തിരുകർമങ്ങൾക്ക് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് വെള്ളമാക്കൽ മുഖ്യകാർമികത്വം വഹിക്കും. ഡീക്കൻ റീജോണ് തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.