"ഇൽമി ഖസാന' പദ്ധതിക്ക് തുടക്കമായി
1579948
Wednesday, July 30, 2025 5:40 AM IST
ചെറുകുളന്പ: കെഎസ്കെഎംപി സ്കൂളിലെ ജൽവ ഉർദു ക്ലബിന്റെ ഉദ്ഘാടനം കവിയും സന്നദ്ധ പ്രവർത്തകനുമായ സമീർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉർദു ഒന്നാം ഭാഷയായി പഠിച്ച് യുഎസ്എസ് നേടിയ വിദ്യാർഥകളെ അനുമോദിച്ചു. കൂടാതെ ഉർദു ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി നടത്തിയ മെഹന്ദി ക്യൂൻ, ഇശൽ നിലാവ് മത്സരങ്ങളിലെ വിജയികളെ ആദരിച്ചു.
ഉർദു ഭാഷാ പ്രാവീണ്യം വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം തുടങ്ങുന്ന "ഇൽമി ഖസാന' യുടെ പ്രകാശനവും സമീർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുസമദ് കടന്പോട്ട്, സ്റ്റാഫ് സെക്രട്ടറി ആർ. ഷാജി, എസ്ആർജി കണ്‍വീനർ ജ്യോതി, ഉർദു ക്ലബ് കണ്‍വീനർ കെ.എം. ജമീല, വിദ്യാർഥി പ്രതിനിധികളായ ഉഞ്ജില, ഫിദ എന്നിവർ പ്രസംഗിച്ചു.