വില വിവരപ്പട്ടിക നിർബന്ധമാക്കും
1580103
Thursday, July 31, 2025 5:46 AM IST
മഞ്ചേരി : ഹോട്ടലുകളിലും പലച്ചരക്ക് കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന ചട്ടം കർശനമായി നടപ്പാക്കാൻ ഏറനാട് താലൂക്ക്തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ തീരുമാനം.
പാതയോര ഭക്ഷ്യശാലകളിലും മറ്റും വ്യാപകമായി മായം കലർന്നതും പുനരുപയോഗം ചെയ്യുന്നതുമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
സിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയായിരിക്കും നടക്കുക. ഇതിനായി പ്രത്യേകം സ്ക്വാഡ് രൂപീകരിക്കും. താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ കെ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ എ.പി. ഫക്രുദ്ദീൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ രാജേഷ് അയനിക്കുത്ത്, സി.പി. അനസ്, മുൻ നഗരസഭാധ്യക്ഷൻ അസൈൻ കാരാട്ട്, വല്ലാഞ്ചിറ നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.