നിലന്പൂരിൽ ആറ് കാട്ടുപന്നികളെ വെടിവച്ചു കൊന്നു
1579954
Wednesday, July 30, 2025 5:43 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭ പരിധിയിൽ ഉൾപ്പെടെ ആറ് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഷൂട്ടറായ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാറാണ് നിലന്പൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി തിങ്കളാഴ്ച രാത്രി ആറ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അനുമതി ഉപയോഗിച്ചാണ് തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നത്. പനയംക്കോട് വനമേഖലയിൽ കാട്ടുപന്നികളുടെ ജഡങ്ങൾ സംസ്കരിച്ചു.