ശാസ്ത്രകലാ കൗശല മേള ശ്രദ്ധേയമായി
1580097
Thursday, July 31, 2025 5:46 AM IST
വണ്ടൂർ: കുട്ടികളിലെ ശാസ്ത്ര കൗതുകവും കരകൗശല താൽപര്യവും വിളിച്ചോതുന്നതായി തിരുവാലി ഗവണ്മെന്റ് എൽപി സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രകലാ കൗശല മേള. വിവിധ സ്റ്റാളുകളിലായി നടത്തിയ തത്സമയ മത്സര പരിപാടികൾ കുട്ടികളുടെ കരവിരുത് തെളിയിക്കുന്നതായിരുന്നു.
18 ഇനങ്ങളിലായി 166 കുട്ടികൾ പങ്കെടുത്തു. വൈദ്യുത വയറിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, കളിമണ്‍ നിർമാണം, തുണിയിൽ ചിത്രംവര തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലാണ് തത്സമയ മത്സരം നടത്തിയത്.
മത്സരങ്ങൾക്ക് ശേഷം കുട്ടികൾ നിർമിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടത്തി. അധ്യാപികമാരായ പി.കെ. തീർഥ, കെ.ജി. ഷൈലജ, വി. സുരമ്യ എന്നിവർ നേതൃത്വം നൽകി.