പ്രതിഷേധ പ്രകടനം നടത്തി
1282806
Friday, March 31, 2023 12:35 AM IST
കരുവഞ്ചാൽ: കണ്ണൂരിൽ പോസ്റ്റോഫീസ് മാർച്ചിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് അടക്കം നിരവധി നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടുവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇൻചാർജ് സാജു മൂന്നാനപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി, കർഷക കോൺഗ്രസ് പ്രസിഡന്റ് സാലു പള്ളിത്തറ, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. സണ്ണി തുണ്ടത്തിൽ, ഷൈജ ഡൊമിനിക്, പഞ്ചായത്ത് മെംബർമാരായ അലക്സ് ചുനിയം മാക്കൻ, രേഖാ രഞ്ജിത്ത്, ഷിബു മാങ്ങോട്ട്, സ്റ്റെനിൽ ജോർജ്, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുപുഴ ഫെസ്റ്റിന് കാൽനാട്ടി
ചെറുപുഴ: ഏപ്രിൽ എട്ടു മുതൽ 16 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ചെറുപുഴ ഫെസ്റ്റിന്റെ കാൽനാട്ട് കർമം ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ദാമോദരൻ, ആർ.കെ. പദ്മനാഭൻ, ജോൺ ജോസഫ് തയ്യിൽ, പി. കൃഷ്ണൻ, വി.ആർ. സുനിൽ, ഇ.വി. നാരായണൻ, ലളിത ബാബു, ജോൺസൺ പറമുണ്ട, സുലേഖ വിജയൻ, രാജു ചുണ്ട, പി. തമ്പാൻ, എം.വി. ശശി, സജി കേഴപ്ലാക്കൽ, സി. ഗോപിനാഥ്, പി.വി. കുഞ്ഞിക്കണ്ണൻ, കെ. ദാമോദരൻ നായർ എന്നിവർ പ്രസംഗിച്ചു.