ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കണം
1592772
Friday, September 19, 2025 12:44 AM IST
ആലക്കോട്: ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്ന് ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) ആലക്കോട് ഏരിയാ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. സിഐടിയു ഏരിയാ സെക്രട്ടറി ടി. പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയ ഷാജി അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ലത സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ആലീസ് സിബി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സരള പ്രസംഗിച്ചു.