ക​ണ്ണൂ​ർ: മൂ​ന്നാ​മ​ത് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് പോലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ക​ണ്ണൂ​ർ റേഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം ദി​ന​ത്തി​ൽ 61 പോ​യി​ന്‍റു​മാ​യി കൂ​ത്തു​പ​റ​മ്പ് സ​ബ് ഡി​വി​ഷ​നാ​ണ് മു​ന്നി​ൽ.

50 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഡി​എ​ച്ച്ക്യൂ, ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ൻ 36 പോ​യി​ന്‍റു​മാ​യി തൊ​ട്ട് പി​റ​കി​ലു​ണ്ട്.100 മീ​റ്റ​റി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് സ​ബ് ഡി​വി​ഷ​നി​ലെ ആ​ശ്രി​ത, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ഡി​എ​ച്ച്ക്യൂ​വി​ലെ അ​ഭി​ജി​ത് വി​ജ​യി​ക​ളാ​യി. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​രം 5.30-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​ർ എ​ൻ.​പി. പ്ര​ദീ​പ്, ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര , ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ്, ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​നൂ​ജ് പാ​ലി​വാ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.