കണ്ണൂർ ദസറക്കൊരുങ്ങി നഗരം; നാളെ വിളംബര ഘോഷയാത്ര
1592771
Friday, September 19, 2025 12:44 AM IST
കണ്ണൂർ: നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കി കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷമായ ദസറയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
23 മുതൽ ഒക്ടോബർ ഒന്നുവരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്താണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ദസറയുടെ പ്രചാരണാർഥം നാളെ വൈകുന്നേരം നാലിന് വിളക്കുംതറ മൈതാനിയിൽ നിന്ന് ടൗൺ സ്ക്വയറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 21ന് വൈകുന്നേരം 4.30ന് പയ്യാമ്പലത്ത് ജില്ലയിലെ വാട്സാപ്പ് ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന്റെയും സംഗമം സംഘടിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദർശനം, ഫയർ ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങിയവ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സും 9847061799 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ചെയർമാൻ മുസ്ലിഹ് മഠത്തിലും കൺവീനർ പി. ഇന്ദിരയും അറിയിച്ചു.