പ്ലാസ്റ്റിക് ശേഖരണത്തിനിടെ കിട്ടിയ പണം ഉടമസ്ഥനു തിരികെ നൽകി
1592775
Friday, September 19, 2025 12:44 AM IST
പെരുമ്പടവ്: ഹരിതകർമ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് ശേഖരണത്തിനിടെ കിട്ടിയ പണം ഉടമസ്ഥനു തിരികെ നൽകി. എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ഹരിത കർമസേന അംഗങ്ങളായ സജിത, സുലോചന എന്നിവർക്ക് വാർഡിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ മാതമംഗലം ഹൈസ്കൂളിനടുത്ത വീട്ടിൽ നിന്ന് വീട്ടുടമസ്ഥൻ നൽകിയ പ്ലാസ്റ്റിക് കെട്ടിൽ നിന്ന് പണം ലഭിച്ചിരുന്നു. ഈ പണം ഇവർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ, വാർഡംഗം പി.വി. വിജയൻ, വിഇഒ സനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ വീട്ടുടമസ്ഥർക്ക് നൽകി. മാതൃകാപരമായ ഈ പ്രവർത്തനത്തിന് പഞ്ചായത്ത് ഭരണസമിതി ഹരിത കർമസേനാംഗങ്ങളെ അഭിനന്ദിച്ചു.