പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന കേ​ര​ള​സ്കൂ​ൾ ഗെ​യിം​സ് ഇ​രി​ട്ടി ഉ​പ​ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ലും, ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലും തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി.

അ​ല​ൻ അ​നു​രൂ​പ് മാ​ത്യു, ആ​ൽ​ബി​ൻ അ​നു​രൂ​പ് മാ​ത്യു, ജോ​വി​ൻ ജോ​ർ​ജ്, വി​ശ്വ​ജി​ത്ത് ബാ​ബു, ആ​ദി​നാ​ഥ് ഉ​ൾ​പ്പെ​ടെ അ​ഞ്ചുപേ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും, നി​വേ​ദ്യാ റോ​സി​റ്റ് ബി​നോ​യി, ഇ​വാ​നി​യ മ​രി​യ, ന​ന്ദ​ന സ​ജി, ആ​രു​ഷി രാ​ജേ​ഷ്, അ​ക്ഷ​ര എ​ന്നി​വ​ർ ഒ​ക്ടോ​ബ​ർ നാ​ലി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ക്കും.

ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു ജോ​സ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട്, കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ജാ​ക്സ​ൺ മൈ​ക്കി​ൾ അ​ധ്യാ​പ​ക​രാ​യ നി​നു ജോ​സ​ഫ്, പി.​എ സ​മീ​റ പ​രി​ശീ​ല​ക​രാ​യ ബെ​ന്നി ഫ്രാ​ൻ​സി​സ് മ്ലാ​ക്കു​ഴി, റി​സ്വി​ൻ മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.