റ​ബ​റി​ന്‍റെ വി​ല​സ്ഥി​ര​ത: സി​പി​എ​ം സ​മ​രം ആ​ത്മാ​ർ​ഥതയി​ല്ലാ​ത്ത​തെന്ന് ​കർഷക കോൺഗ്രസ്
Tuesday, May 23, 2023 12:52 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് റ​ബ​റി​ന് 300 രൂ​പ വി​ല സ്ഥി​ര​ത ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ന​ട​ത്തു​ന്ന സ​മ​രം ക​ട​പ​ട നാ​ട​ക​വും ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല. സി​പി​എ​മ്മി​ന് ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ ക​ഴി​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത 250 രൂ​പ വി​ല സ്ഥി​ര​ത ഫ​ണ്ട് ന​ൽ​കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. പൊ​തു മാ​ർ​ക്ക​റ്റി​ൽ റ​ബ​റി​ന് 168 രൂ​പ വി​ല​യു​ള്ള​പ്പോ​ൾ ബ​ജ​റ്റി​ൽ 170 രൂ​പ വി​ല​സ്ഥി​ര താ ​ഫ​ണ്ട് നി​ശ്ച​യി​ച്ച് 500 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ റ​ബ​റി​ന് വി​ല കൂ​ടി​യ​തി​നാ​ൽ ഈ ​തു​ക കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി വ​ന്നി​ല്ല.
എ​ന്നാ​ൽ പി​ന്നീ​ട് വി​ല​കു​റ​ഞ്ഞ് 133 വ​രെ​യാ​യി. ഇ​പ്പോ​ൾ 158 ൽ ​നി​ൽ​ക്കു​ന്നു. വി​ല സ്ഥി​ര​ത ഫ​ണ്ടി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി കൊ​ടു​ത്ത ബി​ല്ലി​ൻ മേ​ൽ പ​ണം കി​ട്ടാ​നാ​യി ക​ർ​ഷ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി ഒ​രു തു​ക പോ​ലും കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല .ക​ഴി​ഞ്ഞ മാ​സം ഏ​താ​നും ചി​ല ക​ർ​ഷ​ക​ർ​ക്ക് മാ​ത്രം ഒ​രു ബി​ല്ലി​ന്‍റെ തു​ക കി​ട്ടി​യ​ത് ഒ​ഴി​ച്ചാ​ൽ ഇ​നി​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് കൊ​ടു​ക്കാ​നു​ള്ള​ത്. സ​ർ​ക്കാ​ർ 250 രൂ​പ വി​ല സ്ഥി​ര​ത ഫ​ണ്ട് അ​നു​വ​ദി​ച്ച് മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും സ​ഹാ​യി​ക്കാ​ൻ ത​യ​റാ​ക​ണ​മെ​ന്ന് ജോ​സ് പൂ​മ​ല ആ​വ​ശ്യ​പ്പെ​ട്ടു.